കനത്ത മഴ തുടരുന്നു: സംസ്ഥാനത്ത് നാളെ നിരവധി ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ട്
May 27, 2025, 17:08 IST
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ബുധനാഴ്ച കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഉൾപ്പെടെ ഒമ്പത് ജില്ലകളിൽ അടുത്ത ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.24 മണിക്കൂറിൽ 204.4 mm-ലേറെ മഴക്ക് സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പുകൾ. അധികൃതർ ജാഗ്രത പാലിക്കാനും യാത്രകൾ ഒഴിവാക്കാനും നിർദേശിച്ചിട്ടുണ്ട്.