സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; നാളെയും മറ്റന്നാളും യെല്ലോ അലർട്ട്
Aug 12, 2026, 13:36 IST
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.
നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. അതേസമയം ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത. ഒരാഴ്ച നീണ്ട കനത്ത മഴയ്ക്ക് ശേഷം കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു.