സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മന്ത്രിമാർക്ക് നിർദേശം നൽകി മുഖ്യമന്ത്രി

 

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അതത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. സംസ്ഥാനതല ഏകോപന ചുമതല റവന്യൂ മന്ത്രി നിർവഹിക്കുമ്പോൾ, തിരുവനന്തപുരത്ത് സി.പി ജോണും പത്തനംതിട്ടയിൽ പി.സി വിഷ്ണുനാഥും ഇടുക്കിയിൽ അനൂപ് ജേക്കബും കോട്ടയത്ത് മോൻസ് ജോസഫും പ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും.

ഇടുക്കി, പത്തനംതിട്ട, കോട്ടയം കളക്ടർമാരോട് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിരിക്കാനും നിർദേശമുണ്ട്. അതേസമയം, മുതലപ്പൊഴിയിൽ കാണാതായ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡിന്റെ വെസലും മറൈൻ എൻഫോഴ്‌സ്‌മെന്റും ഉൾക്കടലിൽ തിരച്ചിൽ തുടരുകയാണ്.