തെക്കൻ കേരളത്തിൽ മഴ ശക്തമാകും; മൂന്ന് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
Nov 23, 2026, 15:41 IST
സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉച്ചയ്ക്കുശേഷം ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് മഴ ശക്തമായി തുടർന്നേക്കും. മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും ഇടിമിന്നൽ സമയത്ത് സുരക്ഷിതമായ ഇടങ്ങളിൽ കഴിയണമെന്നും നിർദേശമുണ്ട്.