തിരുവനന്തപുരത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ജില്ലയിൽ ഓറഞ്ച് അലർട്ട്

 

തിരുവനന്തപുരം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

ആന്ധ്ര തീരത്ത് തീവ്ര ന്യൂനമർദം നിലനിൽക്കുന്നതിനാൽ ഞായറാഴ്ച വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കും. ലക്ഷദ്വീപിന് മുകളിലും തെക്കൻ തമിഴ്‌നാടിന് മുകളിലുമായി രൂപപ്പെട്ട ചക്രവാതച്ചുഴികളും മഴയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നുണ്ട്. ബുധനാഴ്ച കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ടയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.