സംസ്ഥാനത്ത് ശക്തമായ മഴ തുടരും; കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലർട്ട്, മറ്റ് അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്
Sep 20, 2026, 21:01 IST
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ കണക്കിലെടുത്ത് കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ കിഴക്കൻ മേഖലകളായ തീക്കോയി, പൂഞ്ഞാർ, വാഗമൺ തുടങ്ങിയ ഇടങ്ങളിൽ മഴ കനത്തതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നദിയിൽ കലങ്ങിമറിഞ്ഞ വെള്ളം ഒഴുകുന്നത് വനമേഖലയിൽ മണ്ണിടിച്ചിലുണ്ടായോ എന്ന സംശയത്തിന് ഇടയാക്കി. വാഗമൺ-ഈരാറ്റുപേട്ട റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.