ഹെൽമറ്റില്ലാ യാത്ര: ഒരാഴ്ചയിൽ 50,000ത്തിലധികം നിയമലംഘനങ്ങൾ; 2.5 കോടിയിലേറെ പിഴ ഈടാക്കി

 

സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ  പരിശോധനയിൽ  50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു. ഒരാഴ്ച നീണ്ടുനിന്ന ഹെൽമെറ്റ് ഓൺ- സേഫ് റൈഡ് എന്ന സ്‌പെഷ്യൽ ഡ്രൈവിലെ കണക്കുകളാന്നിവ.ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു  പരിശോധന . ആകെ 1,19,414 ഇരുചക്ര വാഹനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കി. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഡ്രൈവ് സംഘടിപ്പിച്ചത്.  കണക്കിലെടുത്താണ് കർശന നടപടി.ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ ഏകോപിപ്പിച്ചത്.ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും നിരന്തര പരിശോധന തുടരാൻ ഐ.ജി നിർദ്ദേശം നൽകി. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.