ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി;വീസ കാലാവധി ഇന്ന് തീരും

 

കോഴിക്കോട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തിൽ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. യുഎഇയിൽ രണ്ട് മാസത്തെ വിസിറ്റിംഗ് വീസയിലാണ് നൗഷാദ് ഉള്ളത് .ഈ വിസയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ നിർണായക നീക്കം.

വീസാ കാലാവധി തീരുന്നതിനാൽ നൗഷാദ് നാട്ടിലെത്താൻ സാധ്യതയുണ്ടെന്ന് പൊലീസ് അനുമാനിക്കുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിൽ എത്തിയാൽ പിടികൂടുന്നതിനായാണ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.അതിനിടെ ഹേമചന്ദ്രന്റെ മരണം കൊലപാതകമല്ല ആത്മഹത്യയാണന്ന വാദവുമായി പ്രതി നൗഷാദ് സാമൂഹികമാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.കേസിലെ ഒന്നാം പ്രതിയായ നൗഷാദ് ആണ് താനെന്ന മുഖവുരയോടെയാണ് രണ്ടര മിനിറ്റോളം വരുന്ന വീഡിയോ പങ്കുവെച്ചിരുന്നത്.