ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു; റോഡിലെ കുഴിയിൽ വീണാണ് അപകടം
Updated: Sep 28, 2024, 16:41 IST
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനം അപകടത്തിൽപ്പെട്ടു. തൃശ്ശൂർ - കുന്നംകുളം റോഡിൽ മുണ്ടൂർ മഠത്തിന് സമീപം റോഡിലെ കുഴിയിൽ വീണാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല. തല നാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. അപകടത്തിൽ വാഹനത്തിന്‍റെ ടയർ പൊട്ടി. ടയർ മാറ്റിയശേഷം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ യാത്ര തുടർന്നു.
കോഴിക്കോട്ടേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് സംഭവം. തൃശൂർ കുറ്റിപ്പുറം റോഡിലെ മുണ്ടൂർ മുതൽ കുന്നംകുളം വരെയുള്ള ഭാഗം ഏറെ നാളായി ശോചനീയാവസ്ഥയിലാണ്. ഈ റോഡിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാഹനവും അപകടത്തിൽപ്പെട്ടത്.