കുട്ടനാട്ടിലെ തലവടി, മുട്ടാർ പഞ്ചായത്തുകളിൽ നാളെ അവധി; അംഗനവാടികൾക്കും സ്‌കൂളുകൾക്കും ബാധകമെന്ന് ആലപ്പുഴ കളക്ടർ

 

ആലപ്പുഴയിലെ കുട്ടനാട് താലൂക്കിൽ വെള്ളപ്പൊക്കം തുടരുന്ന തലവടി, മുട്ടാർ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ സ്‌കൂളുകൾക്കും അംഗനവാടികൾക്കും നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കലക്ടർ അറിയിച്ചു.അതേസമയം, പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പായി ഉപയോഗിക്കുന്ന ആറു സ്‌കൂളുകൾക്കും സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തി മറ്റ് 15 സ്‌കൂളുകൾക്കും നാളെ അവധിയായിരിക്കുമെന്ന് കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കിയെല്ലാ ജില്ലകളിലും സാധാരണ നിലയിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്