പിണറായി വിജയനും വീണയ്ക്കും റിയാസിനുമെതിരെ അന്വേഷണം: നിർദേശം നൽകി ആഭ്യന്തര മന്ത്രി
Sep 22, 2026, 12:38 IST
മാസപ്പടി കേസില്‍ ഇ.ഡിയുടെ ശുപാര്‍ശ പ്രകാരം മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്കു നിര്‍ദേശം നല്‍കി.എഫ്ഐആർ രജിസ്റ്റർ ചെയ്യണമോ എന്നതിൽ ഡി.ജി.പി തീരുമാനമെടുക്കും. ആവശ്യമെങ്കിൽ എഫ്ഐആറിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്താനും നിയമോപദേശം അനുവദിക്കുന്നുണ്ട്.
പിണറായി വിജയൻ്റെ മകൾ വീണയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എക്‌സാലോജിക് സൊല്യൂഷൻസ് എന്ന കമ്പനിക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) പണം നൽകിയെന്ന ഇടപാടാണ് കേസിൻ്റെ പ്രധാന പശ്ചാത്തലം. ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്കും തുടർന്നുള്ള നടപടികൾക്കും പിന്നാലെ CMRL-എക്‌സാലോജിക് ഇടപാടുകൾ അന്വേഷണ പരിധിയിലെത്തി.