വിവാദപരാമർശത്തിൽ നടപടി: ടി ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

 

ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് വിവാദ പരാമർശം നടത്തിയ ആർഎസ്എസ് സൈദ്ധാന്തികൻ ടി ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സൈബർ സെൽ ഐജി പി. പ്രകാശിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്താനാണ് നിർദേശം.

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ വെടിവെച്ചു കൊല്ലും എന്നായിരുന്നു ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം. സമരത്തിനെത്തുന്ന പെണ്‍കുട്ടികള്‍ ബലാത്സംഗം ഇഷ്ടപ്പെട്ട് വരുന്നവരാണെന്നും ഇയാള്‍ അധിക്ഷേപിച്ചിരുന്നു. സംഭവത്തില്‍ ടി ജി മോഹന്‍ദാസിന് എതിരെ ഡിജിപിയ്ക്ക് യൂത്ത് കോണ്‍ഗ്രസും എസ്എഫ്‌ഐയും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും വനിതാ സാഹിതിയും പരാതി നൽകിയിട്ടുണ്ട്. ടി ജി മോഹന്‍ദാസിനെതിരെ കേസെടുക്കണമെന്നാണ് വനിതാ സാഹിതിയുടെ ആവശ്യം.