പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
Aug 30, 2026, 14:14 IST
മലപ്പുറം കരുവാരക്കുണ്ടിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കൽക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്.ഇന്ന് രാവിലെ കൽക്കുണ്ട് അട്ടിയിലാണ് അപകടമുണ്ടായത്. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് പ്രവിതയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതശരീരം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.