കോട്ടയത്ത് വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

 

കോട്ടയത്ത് അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടയിൽ  വീട്ടമ്മ  ഷോക്കേറ്റ് മരിച്ചു. വൈക്കം ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധന്റെ ഭാര്യ രമണിയാണ് (64) വീട്ടുവളപ്പിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ 11നായിരുന്നു സംഭവം. രമണിയുടെ നിലവിളികേട്ട് കാഴ്ചാ പരിമിതിയുള്ള ഭർത്താവ് അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് തെറിച്ച് പോയി.

പിന്നീട് സമീപവാസി എത്തി രമണിയെ തോട്ടിയിൽ നിന്ന് വേർപ്പെടുത്തി, ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്