സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധന

 

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 145 രൂപ ഉയർന്ന് 14,155 രൂപയും പവന് 1,160 രൂപ വർധിച്ച് 1,13,240 രൂപയുമായി. 18 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 120 രൂപ വർധിച്ച് 11,630 രൂപയായി. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ കൂടി 9,060 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിന്റെ ഗ്രാമിന് 60 രൂപ വർധിച്ച് 5,840 രൂപയായി.വെള്ളിവില ഗ്രാമിന് 250 രൂപയിൽ വ്യാപാരം തുടരുന്നു.