വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു; ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

 

പാലക്കാട് വാളയാറിലെ ആൾക്കൂട്ടക്കൊലയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കേസ് അന്വേഷിച്ച് മൂന്നാഴ്ച്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് കമ്മിഷൻ നിർദ്ദേശം നൽകിബുധനാഴ്ചയാണ് വാളയാർ അട്ടപ്പള്ളത്താണ് ആൾക്കൂട്ട മർദനമേറ്റ് അതിഥിതൊഴിലാളി മരിച്ചത്. മണിക്കൂറുകൾ നീണ്ട വിചാരണയും കൊടും ക്രൂരതയുമാണ് ഇയാൾ നേരിട്ടത് എന്നാണ് പോസറ്റ്‌മോർട്ടം റിപ്പോർട്ട്.

മോഷ്ടാവാണെന്നു സംശയിച്ചാണ് ആൾക്കൂട്ടം ഛത്തീസ്‌ഗഡ് സ്വദേശിയായ രാംനാരായണൻ ബയ്യയെ മർദിച്ചത്.റോഡിൽ ചോരവാർന്ന് കിടന്ന യുവാവിനെ നാലുമണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്ത് എത്തി ആശുപത്രിയിലേക്ക് മാറ്റിയത്.സംഭവത്തിൽ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.ഒരാഴ്ച മുൻപാണ് ഛത്തീസ്‌ഗഡിൽ നിന്നും രാംനാരായണൻ ഭയ്യജോലി തേടി പാലക്കാട് എത്തിയത്. പാലക്കാട് കിൻഫ്രയിൽ ജോലിക്ക് എത്തിയ യുവാവ് അട്ടപ്പള്ളത്ത് വഴി തെറ്റി എത്തിയതാണ് എന്നാണ് സംശയം