കൊല്ലം മൺറോത്തുരുത്തിൽ വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി
Jul 13, 2026, 14:35 IST
കൊല്ലം മൺറോത്തുരുത്ത് പേഴുംതുരുത്തിൽ വീശുവലയിൽ മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ഇടച്ചാൽ പാലത്തിന് താഴെ കായലിനോട് ചേർന്നുള്ള ഭാഗത്താണ് തലയോട്ടി കണ്ടെത്തിയത്.സമീപവാസികളാണ് തലയോട്ടി കണ്ടത്. വൈകുന്നേരങ്ങളിൽ പ്രദേശവാസികളിൽ ചിലർ ഇവിടേക്ക് എത്താറുണ്ടായിരുന്നു. അത്തരത്തിൽ സംശയാസ്പദമായി തലയോട്ടി ഇന്നലെ രാത്രിയോടെ കണ്ടെത്തുകയായിരിന്നു. പരിസരവാസികൾ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. കിഴക്കേ കല്ലട പൊലീസ് അന്വേഷണം ആരംഭിച്ചു.പ്രദേശത്ത് നിന്നും കാണാതായവരെ കുറിച്ചും അന്വേഷണം നടത്തുകയാണ് പൊലീസ്.