'പിണറായിയോട് കയർത്തിട്ടില്ല'; പ്രചരിപ്പിച്ചത് വ്യാജമെന്ന് ബാലഗോപാൽ, അവകാശ ലംഘന നോട്ടീസ് നൽകും
Jul 12, 2026, 20:20 IST
നിയമസഭാ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് നടത്തിയ സംഭാഷണത്തെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചതിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകുമെന്ന് കെ.എൻ. ബാലഗോപാൽ. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അദ്ദേഹം അവകാശ ലംഘന നോട്ടീസ് നൽകുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനോട് താൻ കയർത്ത് സംസാരിച്ചു എന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങൾ ബാലഗോപാൽ പൂർണ്ണമായി തള്ളി. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ ചിലത് വ്യാജമായി സൃഷ്ടിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. സഭയിലെ യഥാർത്ഥ ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാർക്കെതിരെ സ്പീക്കർ കർശന നടപടി സ്വീകരിക്കണമെന്നും ബാലഗോപാൽ ആവശ്യപ്പെട്ടു.