പുസ്തകം ഇറങ്ങുംമുമ്പ് കണക്ക് പുറത്തുവിടാൻ മനസില്ല' ; കുഞ്ഞികൃഷ്ണനോട് എം.വി. ഗോവിന്ദൻ
ധനരാജ് രക്തസാക്ഷി ഫണ്ടിന്റെ വിശദാംശങ്ങൾ പുസ്തക പ്രകാശനത്തിന് മുൻപ് പുറത്തുവിടണമെന്ന വി. കുഞ്ഞികൃഷ്ണന്റെ വെല്ലുവിളിയിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കണക്ക് ഇപ്പോൾ പുറത്തുവിടാൻ മനസില്ലെന്ന് ഗോവിന്ദൻ പറഞ്ഞു. നേതൃത്വത്തെ അണികൾ തിരുത്തണമെന്ന കുഞ്ഞികൃഷ്ണന്റെ പുസ്തകം നാളെയാണ് പ്രകാശനം ചെയുക.പുസ്തകം നാളെ ജോസഫ് സി.മാത്യു വി.എസ് അനിൽകുമാറിന് നൽകി പ്രകാശനം ചെയ്യും
പയ്യന്നൂരെ രക്തസാക്ഷി ധനരാജിന്റെ കുടുംബ സഹായ ഫണ്ടിൽ തിരിമറി നടത്തി എന്ന കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങളെ സിപിഎം നേതൃത്വം തള്ളിയിരുന്നു. പൊതുസമൂഹത്തിന് മുന്നിൽ ഫണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കുന്ന പതിവില്ല എന്ന് വ്യക്തമാക്കിയ നേതൃത്വം എപ്പോൾ
ഇപ്പോൾ കണക്കുകൾ പങ്കുവെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ പുസ്തകത്തിലെ വിശദാശങ്ങൾ അറിഞ്ഞ ശേഷം കണക്ക് പുറത്തുവിടണമെന്നാണ് നേതൃത്വം അറിയിച്ചത്. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണന്റെ വെല്ലുവിളി.
എന്നാൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുടെ ആവശ്യത്തെ അവഗണിച്ച് മുന്നോട്ട് പോകാനാണ് സി പി എം തീരുമാനം. മാത്രമല്ല അനാവശ്യങ്ങൾ ഉണ്ടെന്ന് തോന്നിയാൽ നിയമനടപടി സ്വീകരിക്കുമെന്ന ഭീഷണിയും പാർട്ടി നേതൃത്വം ഉന്നയിക്കുന്നുണ്ട്.