കോൺഗ്രസിന് ഭൂരിപക്ഷമുണ്ടെങ്കിൽ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ; പി.എം.എ. സലാം
May 10, 2026, 19:39 IST
കേരളത്തിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള കോൺഗ്രസിലെ ചർച്ചകൾ തുടരുന്നതിനിടെ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ''കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിച്ചു കാണിക്കട്ടെ'' എന്നാണ് സലാം പ്രതികരിച്ചത്.വി.ഡി. സതീശന് അനുകൂലമായ നിലപാട് മുസ്ലിം ലീഗ് നേതാക്കൾ സ്വീകരിച്ചെന്ന ആരോപണങ്ങളെ തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ലീഗിനെതിരെ ചില കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പി.എം.എ. സലാം നിലപാട് വ്യക്തമാക്കിയത്. മുന്നണി രാഷ്ട്രീയത്തിൽ പരസ്പര ബഹുമാനവും സഹകരണവുമാണ് പ്രധാനമെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.