അനധികൃത പിഴ ഈടാക്കി; ട്രാഫിക് സിഐയും ജനപ്രതിനിധികളും തമ്മിൽ വാക്ക് തർക്കം ഉണ്ടായി
Aug 8, 2025, 17:47 IST
എറണാകുളത്ത് പൊലീസിനെ ചോദ്യം ചെയ്ത് ജനപ്രതിനിധികൾ. കളമശ്ശേരിയിലാണ് ട്രാഫിക് സി ഐയും ജനപ്രതിനിധികളും തമ്മിൽ തർക്കമുണ്ടായത്. അനധികൃത പിഴ ഈടാക്കിയ ട്രാഫിക് സി ഐ യുടെ നടപടി കൗൺസിലേഴ്സ് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. പോലീസ് ഉദ്യോഗസ്ഥർ അധിക്ഷേപിച്ചെന്നു കൗൺസിലർമാർ പറഞ്ഞു.
ട്രാഫിക് പൊലീസ് അനധികൃതമായി പിഴ ഈടാക്കുന്നുവെന്ന് എച്ച്എംടിയിലെ വ്യാപാരികളും പരാതി ഉന്നയിച്ചിരുന്നു. ഇത് ചോദ്യം ചെയ്യാനാണ് കൗൺസിലർമാർ ട്രാഫിക് സിഐയുടെ അടുത്തെത്തിയത്. എന്നാൽ ഇരു കൂട്ടരും തമ്മിലും വാക്ക് തർക്കത്തിലേക്ക് നീങ്ങുകയായിരുന്നു.