ഇ-ചെലാനിലെ നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കില്ല; പ്രചാരണം വ്യാജമെന്ന് എംവിഡി

 

ഇ-ചെലാനിൽ ഗതാഗത നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഒഴിവാക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങളുടെ ചിത്രങ്ങൾ ഇ-ചെലാനിൽനിന്ന് നീക്കം ചെയ്യുന്നു എന്ന തരത്തിലുള്ള വാർത്തകൾ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ യാതൊരു ഉത്തരവോ നിർദേശമോ നൽകിയിട്ടില്ലെന്ന് എംവിഡി വ്യക്തമാക്കി.

അതേസമയം, ഡ്രൈവിങ് ലൈസൻസിലെ മൊബൈൽ നമ്പർ സെപ്റ്റംബർ 25നകം അപ്‌ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന പ്രചാരണവും വ്യാജമാണെന്ന് വകുപ്പ് അറിയിച്ചു.ലൈസൻസുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ഇതിനായി എംവിഡി യാതൊരു സമയപരിധിയോ അവസാന തീയതിയോ നിശ്ചയിച്ചിട്ടില്ല. വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.