ജയിലിൽ വച്ച് ദേഹാസ്വാസ്ഥ്യം; ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Jan 10, 2026, 12:28 IST
ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. തുടർന്ന് ജയിലിലെ ആംബുലൻസിൽ അദ്ദേഹത്തെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് നടപടികൾ പൂർത്തിയാക്കി ജയിലിലേക്ക് മാറ്റിയതിന് പിന്നാലെയാണ് സംഭവം. നിലവിൽ ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ആശുപത്രി അധികൃതർ ലഭ്യമാക്കിയിട്ടില്ല.