മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കാൻ നിർദേശം; മഫ്തിയിലും കൂടുതൽ പൊലീസിനെ വിന്യസിക്കും
Sep 28, 2026, 13:51 IST
മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് മേധാവിയുടെ നിർദേശം. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിലും യാത്രാവേളകളിലും ആവശ്യത്തിന് പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മഫ്തിയിലും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ജില്ലാ പൊലീസ് മേധാവികൾക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ അനിയന്ത്രിതമായ ജനത്തിരക്ക് ഉണ്ടാകുന്നതും യാത്രയ്ക്കിടെ മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി ചോദ്യങ്ങൾ ചോദിക്കുന്നതും ശരീരത്തിൽ സ്പർശിക്കുന്ന തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നതും കണക്കിലെടുത്താണ് നിർദേശം.