മലപ്പുറത്ത് അന്തർസംസ്ഥാന ലഹരി സംഘം പിടിയിൽ; 50 ഗ്രാം MDMA പിടികൂടി

 
മലപ്പുറം കിഴിശ്ശേരിയിൽ അന്തർസംസ്ഥാന ലഹരി സംഘത്തിലെ നാലുപേർ പിടിയിലായി കണ്ണൂർ മമ്പ്രംറം പറമ്പായി സ്വദേശി ഷഫീഖ് (36), മങ്ങലോട്ടുച്ചാൽ സ്വദേശി മുഹമ്മദ് ബിലാൽ (26), പൊള്ളായിക്കര സ്വദേശി മുഹമ്മദ് ഫാസിൽ (29), മഞ്ചേശ്വരം സ്വദേശി ഹസൈനാർ (23) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 50 ഗ്രാം MDMA പിടികൂടി.രണ്ടുദിവസം മുമ്പ് ഇതേ സംഘവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.