ഇറാൻ അവയവക്കടത്ത് കേസ്: മുഖ്യപ്രതി മധുവിനെ റിമാൻഡ് ചെയ്തു
Nov 19, 2025, 17:38 IST
ഇറാൻ അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി മധുവിനെ കൊച്ചിയിലെ എൻ.ഐ.എ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻറ് ചെയ്തു.ഇന്ത്യയിൽ നിന്നുള്ളവരെ ലക്ഷ്യമിട്ട് പ്രവർത്തിച്ച വിപുലമായ അന്തർദേശീയ റാക്കറ്റ് കേസിന് പിന്നിലുണ്ടെന്ന് എൻ.ഐ.എ വ്യക്തമാക്കി.ഇന്ത്യയിൽ നിന്ന് അവയക്കടത്ത് ലക്ഷ്യമിട്ട് പതിനാല് പേരെ ഇറാനിലേക്ക് കൊണ്ടു പോയതായും റിമാൻഡ് റിപ്പോർട്ടിൽ എൻ.ഐ.എ ചൂണ്ടിക്കാട്ടി. റാക്കറ്റിൻ്റെ ഇരകളായ കൂടുതൽ പേരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയെന്നും എൻ.ഐ.എ കോടതിയിൽ അറിയിച്ചു.ഇറാനിലെ ടെഹ്റാൻ കേന്ദ്രീകരിച്ച് ടൂറിസം രംഗത്ത് പ്രവർത്തിച്ചിരുന്നയാളാണ് അറസ്റ്റിലായ മധു