ഇറാൻ-ഇസ്രായേൽ സംഘർഷം: ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭപ്രതിനിധികളുമായി മുഖ്യമന്ത്രി വിളിച്ച യോഗം വൈകിട്ട് 6ന്
Mar 3, 2026, 18:09 IST
പശ്ചിമേഷ്യൻ മേഖലയിൽ ഇറാൻ ഇസ്രായേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഗൾഫ് രാജ്യങ്ങളിലെ ലോക കേരള സഭപ്രതിനിധികളുടെ ഓൺലൈൻ യോഗം ഇന്ന് വൈകിട്ട് ആറിന് ചേരും. ഗൾഫ് രാജ്യങ്ങളിലെ കേരളീയരുടെ നിലവിലെ ആവശ്യങ്ങൾ മനസിലാക്കുന്നതിനും സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതിനുമാണ് യോഗം. നോർക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക വകുപ്പ് സെക്രട്ടറി അനുപമ ടിവി, നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി എന്നിവരും യോഗത്തിൽ പങ്കുചേരും.