നിയമസഭയിലെ കരാറുകളിൽ നടപടി ക്രമക്കേട്; ഊരാളുങ്കൽ കരാറുകൾ റദ്ദാക്കി സ്പീക്കർ

 

നിയമസഭയ്ക്കുള്ളിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെത്തുടർന്ന് മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകിയ നവീകരണ കരാറുകൾ കൂട്ടത്തോടെ റദ്ദാക്കി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കു തുക അനുവദിച്ച് ഇറക്കിയ ഉത്തരവുകളടക്കമാണ് സ്പീക്കർ റദ്ദാക്കിയത്.സഭയിലെ ഡൈനിങ് ഹാൾ നവീകരിക്കാൻ അനുവദിച്ച 7.5 കോടി രൂപയുടെ കരാറും ഇതിൽ പെടും.പകരം ഈ ചുമതല ഇനി മുതൽ പൊതുമരാമത്ത് വകുപ്പിനായിരിക്കും.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമസഭയ്ക്കകത്ത് ഊരാളുങ്കലിന് ലഭിച്ച വിവിധ ആനുകൂല്യങ്ങളിലും കരാറുകളിലും വലിയ തോതിലുള്ള അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.