ജാനകിക്ക് ഇനിഷ്യൽ ഇട്ടാൽ പ്രദർശനാനുമതി നൽകാം ;സെൻസർ ബോർഡ് ഹൈക്കോടതിയിൽ
Jul 9, 2025, 12:18 IST
ജെഎസ് കെ സിനിമാ വിവാദത്തിൽ നിലപാട് മയപ്പെടുത്തി സെൻസർ ബോർഡ്.രണ്ട് മാറ്റങ്ങൾ വരുത്തിയാൽ ജെഎസ് കെ സിനിമക്ക് പ്രദർശനാനുമതി നൽകാമെന്ന് സെൻസർ ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നോ വി.ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നോ ആക്കിയാൽ ചിത്രത്തിന് പ്രദർശനാനുമതി നൽകാമെന്നും ഒപ്പം ഒരു സീനിലെ ഭാഗം മ്യൂട്ട് ചെയ്യണമെന്നും സബ്‌ടൈറ്റിൽ മാറ്റം വേണമെന്നുമാണ് സെൻസർബോർഡ് ആവശ്യപെട്ടു.കോടതി രംഗത്തിൽ ജാനകി എന്ന പേര് വിളിക്കുന്ന ഭാഗമാണ് മ്യൂട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്.96കട്ടിന്റെ ആവശ്യം വരില്ലെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. സെൻസർ ബോർഡ് നിർദേശത്തിൽ കോടതി നിർമ്മാതാക്കളുടെ നിലപാട് തേടി. ഹരജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി