വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു

 

വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടിവിയുടെ തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്.

കാരോട് - കളിയിക്കാവിള ബൈപ്പാസിൽ വിഴിഞ്ഞത്തിന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ച ബൈക്ക് ടോറസ് വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

മൂന്ന് മാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.