മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം: വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ജസീല ഹൈക്കോടതിയിൽ

 

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റിയ ഉത്തരവിനെതിരെ ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

കോടതി മാറ്റം പ്രതിഭാഗം അഭിഭാഷകന്റെ താല്പര്യപ്രകാരം എന്ന് ജസീല ആരോപിച്ചു. വിചാരണ നീതിപൂർവ്വം നടക്കുമോ എന്നതിൽ ആശങ്കയുണ്ടെന്നും കേസ് നേരത്തെ പരിഗണിച്ചിരുന്ന തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രോസിക്യൂട്ടറെയും മാറ്റമെന്നാണ് ആവശ്യം. നിലവിലുള്ള പ്രോസിക്യൂട്ടർക്ക് പരിചയ സമ്പത്ത് ഇല്ലെന്നും പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാൻ നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുന്നയിക്കുന്നുണ്ട്. ഹ‍ർജി നാളെ ഹൈക്കോടതി പരിഗണിക്കും.