മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം: വിചാരണ ഓഗസ്റ്റ് 1 മുതൽ

 
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരണപ്പെട്ട വാഹനാപകടക്കേസിൽ വിചാരണ ഓഗസ്റ്റ് 1 മുതൽ ആരംഭിക്കും. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുക.ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ആണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതിയായ വഫ ഫിറോസിനെ നേരത്തെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.2019 ഓഗസ്റ്റ് 3-ന് തിരുവനന്തപുരം നഗരത്തിലെ മ്യൂസിയത്തിന് സമീപം ഉണ്ടായ അപകടത്തിലാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ചത്. സംഭവം നടന്ന് ഏകദേശം ഏഴ് വർഷം പിന്നിടുമ്പോഴാണ് കേസിന്റെ വിചാരണ ആരംഭിക്കുന്നത്.