കെ. എം. മാണി സ്മാരകത്തിനുള്ള പണം അനുവദിച്ചത് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാർ : മന്ത്രി റോഷി അഗസ്റ്റിൻ

 
കെ. എം. മാണിയുടെ സ്മാരകം നിർമ്മിക്കുന്നതിനുള്ള പണം അനുവദിച്ചത് കഴിഞ്ഞ LDF സർക്കാരെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അന്ന് കേരള കോൺഗ്രസ് (എം) UDF നെപ്പാം ആയിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കെഎം മാണിയുടെ പ്രാധാന്യം ഉൾക്കൊണ്ട് മുൻ ധനമന്ത്രി തോമസ് ഐസക് 2020-21 വർഷത്തെ ബഡ്ജറ്റിലാണ് സ്മാരക നിർമ്മാണത്തിനായി അഞ്ച് കോടി രൂപ പ്രഖ്യാപിച്ചത്.അതെ സമയം ഇന്നേ ചേർന്ന മന്ത്രിസഭാ യോഗത്തിൽ എം മാണി മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി, കെ എം മാണി ഫൗണ്ടേഷന് തിരുവനന്തപുരം കവടിയാറിൽ 25 സെന്റ് ഭൂമി അനുവദിച്ചു. ആർ. ഒന്നിന് 100 രൂപ നിരക്കിൽ 30 വർഷത്തേക്കാണ് ഭൂമി പാട്ടത്തിന് നൽകുക.