കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജിതിൻ ഭാസ്‌കറിന്റെ ജാമ്യം തുടരും; റദ്ദാക്കണമെന്ന എസ്ഐടി ഹർജി കോടതി തള്ള

 

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിയായ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം തുടരും. ജാമ്യം റദ്ദാക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) ഹർജി വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി.

ജിതിൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു എന്ന എസ് ഐ ടി കോടതിയെ അറിയിച്ചു. ജിതിനു ജാമ്യം ലഭിച്ച ശേഷം വടകരയിലും തിരുവള്ളൂരിലും നടന്ന സ്വീകരണ പരിപാടികളിലെ അക്രമസംഭവങ്ങളും പൊലീസിനും സര്‍ക്കാരിനുമെതിരെയുള്ള വെല്ലുവിളികളും പ്രകോപന മുദ്യാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് എസ്ഐടി കോടതിയെ സമീപിച്ചത്.ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ജിതിനെ പ്രതിയാക്കി പൊലീസ് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു.

എന്നാൽ, സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്നത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമല്ലെന്നും പൊലീസ് കേസുകൾ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു ജിതിൻ ഭാസ്‌കറിന്റെ അഭിഭാഷകന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് കോടതി എസ്ഐടിയുടെ ഹർജി തള്ളിയത്.