കാലടി സർവകലാശാലയിലെ പ്രതിഷേധം: വിദ്യാർഥികൾക്കെതിരെ പരാതി നൽകി വൈസ് ചാൻസലർ
Aug 16, 2026, 18:38 IST
കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കെതിരെ പരാതി നൽകി വൈസ് ചാൻസലർ സിസ് തോമസ് . മുഖ്യമന്ത്രി വി.ഡി. സതീശൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ഉന്നതവിദ്യാഭ്യാസ മന്ത്രി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി, ഡി.ജി.പി എന്നിവർക്കാണ് പരാതി നൽകിയത്.
ഒരു സംഘം വിദ്യാര്‍ത്ഥികള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. കൈയേറ്റം ചെയ്തുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നും പരാതിയിലുണ്ട്. കൂടെ വന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും ആക്രമിക്കപ്പെട്ടുവെന്നം പരാതിയില്‍ പറയുന്നു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചുവെന്നും പരാതിയിലുണ്ട്.