കള്ളാടി ദുരന്തം: അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു; കേന്ദ്രസഹായം വാഗ്ദാനം ചെയ്തു
Jul 8, 2026, 13:50 IST
കള്ളാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി വി.ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. ദുരന്തത്തിന്റെ വിശദാംശങ്ങളും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയും കേന്ദ്രമന്ത്രി മുഖ്യമന്ത്രിയോട് ആരാഞ്ഞു.
കേരള സർക്കാർ ഇതുവരെ നടത്തിയ രക്ഷാപ്രവർത്തനങ്ങളിൽ തൃപ്തി രേഖപ്പെടുത്തിയ അമിത് ഷാ, ദുരന്തമേഖലയിലെ പ്രവർത്തനങ്ങൾക്ക് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് ഉറപ്പ് നൽകി.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി അമിത് ഷായെ അറിയിച്ചു.