കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു, പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും
Jul 24, 2025, 15:31 IST
കാഞ്ഞങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെൺകുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു