കരൂർ ദുരന്തം: വിജയ്‌മെയെ വീണ്ടും ചോദ്യം ചെയ്യാൻ CBI; 19ന് ഹാജരാകണമെന്ന് നിർദേശം
Jan 13, 2026, 21:20 IST
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ് വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്യെ വീണ്ടും ചോദ്യം ചെയ്യാൻ സിബിഐ. ഈ മാസം 19ന് വിണ്ടും ഹാജരാവാൻ സിബിഐ നിർദേശിച്ചു. കഴിഞ്ഞ ദിവസം കേസിൽ മൊഴി നൽകാൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് ഹാജരായിരുന്നു. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്കളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്‌മെയെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. വീണ്ടും ചോദ്യം ചെയ്യും എന്നുള്ള കാര്യം സിബിഐ വ്യക്തമാക്കിയിരുന്നെങ്കിലും പൊങ്കൽ കഴിഞ്ഞ ഹാജരാകാൻ കഴിയൂ എന്ന് വിജയ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പുതിയ നോട്ടീസ്. ദുരന്തത്തിന് തനിക്കോ പാർട്ടിക്കോ ഉത്തരവാദിത്വമില്ലഎന്നാണ് വിജയുടെ നിലപാട്.