കാട്ടാക്കട പോക്‌സോ കോടതിയിലെ തീപിടിത്തം: അട്ടിമറി സാധ്യത തള്ളാതെ പൊലീസ്; ശാസ്ത്രീയ പരിശോധന തുടരുന്നു
Updated: Jul 15, 2025, 16:47 IST
തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയിൽ നടന്ന തീപിടിത്തത്തിൽ അട്ടിമറി സാധ്യത തള്ളാതെ പൊലീസ് . തീപിടിത്തത്തിൽ കോടതിയിലെ ഫയലുകളും തൊണ്ടിമുതലുകളും കത്തിനശിച്ചു .ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ അട്ടിമറി സാധ്യതയുണ്ടോ എന്ന് വ്യക്തമാവു എന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു സംഭവം . കാട്ടാക്കട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്‌സോ കോടതി പ്രവർത്തിക്കുന്നത്. ബേങ്കുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കോടതിയിലെ തീപിടിത്ത വിവരമറിഞ്ഞ് പോക്‌സോ കോടതി ജഡ്ജി രമേശ് കുമാർ, കാട്ടാക്കട ഡി വൈ എസ് പി എന്നിവർ രാത്രി തന്നെ സ്ഥലത്തെത്തിയിരുന്നു.