കീം പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു
Updated: Jun 27, 2026, 14:07 IST
കേരള എൻജിനീയറിങ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 79,717 പേരാണ് ഇത്തവണ എൻജിനീയറിങ് പ്രവേശന യോഗ്യത നേടിയത്. 29,941 പേർ ബി ഫാം പ്രവേശനത്തിന് അർഹരായി. പ്രവേശന പരീക്ഷാ കമ്മീഷണറുടെ https://cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണാണ് ഫലം പ്രഖ്യാപിച്ചത്.