കേരളത്തിലെ എസ്ഐആർ: കരട് പട്ടികയിൽ നിന്ന് പുറത്തായവർക്ക് രേഖകൾ സമർപ്പിക്കാൻ സമയം നീട്ടാൻ നൽകാൻ സുപ്രീംകോടതി നിർദേശം
Jan 15, 2026, 17:02 IST
കേരളത്തിൽ എസ്‌ഐആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ ഒന്നോ രണ്ടോ ആഴ്ച കൂടി നൽകണമെന്ന് സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ചു. കരട് പട്ടികയിൽ നിന്നും പുറത്തായവരുടെ പേര് വിവരം തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം എന്നും സുപ്രീംകോടതി വ്യക്തമാക്കി.വോട്ടർ പട്ടികയിൽ ഇടം നേടാനുള്ള അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ നടപടികൾ അത്യാവശ്യമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയാല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. കേരള സർക്കാരും സിപിഎം, സിപിഐ, കോൺഗ്രസ് തുടങ്ങിയവരാണ് ഹർജി നൽകിയിട്ടുള്ളത്. നേരത്തെ, കേരളത്തിൽ എസ്‌ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേര് പട്ടികയിൽ നിന്ന് പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.