കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ ബുക്കിങ് ആരംഭിച്ചു

 

കേരള സ്റ്റോറി 2 സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ സിനിമയുടെ ബുക്കിങ് ആരംഭിച്ചു. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. മുംബൈയിലെ ചില തിയേറ്ററുകളിലാണ് ചിത്രത്തിന്റെ ബുക്കിങ്ങുള്ളത്.കേരള ഹൈക്കോടതി ചിത്രത്തിന്റെ റിലീസിന് 15 ദിവസത്തെ സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച സിനിമ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി വ്യാഴാഴ്ച നിർണായക ഉത്തരവിറക്കിയത്. സെൻസർ ബോർഡിനോട് സിനിമ വീണ്ടും കാണണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. സിനിമ പ്രഥമദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണിയാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.