കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്‌ഐക്ക് വൻ വിജയം
May 25, 2026, 18:24 IST
കേരള സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐക്ക് വൻ വിജയം. 37 സീറ്റുകളിൽ 35 സീറ്റുകളും എസ്എഫ്‌ഐ നേടി.ചെയർമാൻ സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർത്ഥി ശിവ എസ് വിജയിച്ചു. വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് കെഎസ്യു സ്ഥാനാർത്ഥി ഫാത്തിമ ഫർഹ എസ് വിജയിച്ചു. അക്കൗണ്ട്‌സ് കമ്മിറ്റി സീറ്റ് കെഎസ്യുവിന് ലഭിച്ചു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട രണ്ട് സീറ്റുകൾ എസ്എഫ്‌ഐ ഇത്തവണ തിരിച്ചുപിടിച്ചു. നിലവിൽ സെനറ്റ് സീറ്റുകളിലേക്കുള്ള വോട്ടെണ്ണൽ തുടരുകയാണ്.സർവകലാശാലയിലെ വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാരാണ് വോട്ട് ചെയ്തത്. നിലവിലെ യൂണിയനും എസ്എഫ്‌ഐയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.