എത്രയും പെട്ടന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് വി എം സുധീരൻ

 

കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ചത് സർപ്രൈസ് ആയിരുന്നുവെന്ന് വി.എം. സുധീരൻ പറഞ്ഞു. മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളുമായ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവരെയാണ് ഹൈക്കമാൻഡ് ചർച്ചയ്ക്കായി വിളിപ്പിച്ചത്.

എന്നെ ഡൽഹിയിലേക്ക് വിളിച്ചത് എന്തിനാണ് എന്ന് പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.എന്നോട് ചോദിക്കുന്ന കാര്യങ്ങൾക്ക് ഞാൻ വ്യക്തമായ മറുപടി നൽകും. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് നേടിയ വിജയമാണ്. ജനങ്ങങ്ങളുടെ പ്രതീക്ഷകൾക്ക് ഒത്തു ഭരിക്കാൻ കഴിയട്ടെ. നാളെയാണ് ഡൽഹിക്ക് പോകുന്നത്. എത്രയും പെട്ടന്ന് കേരളത്തിന് മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.