എസ്പിയുടെ 2 മക്കളും ലഹരിക്ക് അടിമകൾ, പൊലീസുകാരുടെ മക്കൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്നു: കെ.സേതുരാമൻ
May 25, 2023, 12:54 IST
പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളും ലഹരിക്ക് അടിമകളാകുന്നെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി കമ്മിഷണർ കെ.സേതുരാമൻ. ഒരു എസ്പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. പൊലീസ് അസോസിയേഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മൾ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നിൽക്കുമ്പോൾ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ടെന്നായിരുന്നു കെ.സേതുരാമൻ പറഞ്ഞത്