കൊച്ചി മെട്രോയ്ക്ക് രാജ്യാന്തര അംഗീകാരം;നേടിയത് UITP ഇംപാക്ട് അവാർഡ് 2026

 

കൊച്ചി മെട്രോ രാജ്യാന്തര തലത്തിൽ വീണ്ടും ശ്രദ്ധ നേടുന്നു. പൊതുഗതാഗത മേഖലയിലെ ഏറ്റവും ഉയർന്ന ആഗോള അംഗീകാരങ്ങളിൽ ഒന്നായ UITP ഇംപാക്ട് അവാർഡ് 2026-നാണ് കൊച്ചി മെട്രോ അർഹമായത്.മെട്രോ റെയിൽ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ, നടപ്പാതകൾ, സൈക്കിൾ സൗകര്യങ്ങൾ എന്നിവയെ ഏകോപിപ്പിച്ച് നടപ്പാക്കിയ മൾട്ടിമോഡൽ ഗതാഗത സംയോജന പദ്ധതിക്കാണ് പുരസ്‌കാരം ലഭിച്ചത്. നഗരത്തിലെ വിവിധ ഗതാഗത സംവിധാനങ്ങളെ ഒരുമിച്ച് ബന്ധിപ്പിച്ചുള്ള നൂതന മാതൃകയായി ഈ പദ്ധതി വിലയിരുത്തപ്പെട്ടു.

ബെൽജിയത്തിലെ ബ്രസൽസിൽ ജൂൺ 23-ന് നടന്ന UITP Awards 2026 ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പൊതുഗതാഗത മേഖലയിലെ ആഗോള സംഘടനയായ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പബ്ലിക് ട്രാൻസ്‌പോർട്ടിന്റെ കീഴിലാണ് അവാർഡുകൾ നൽകുന്നത്.ലോകമെമ്പാടുമുള്ള മികച്ചതും നൂതനവുമായ പൊതുഗതാഗത പദ്ധതികളെ അംഗീകരിക്കുന്നതാണ് UITP അവാർഡുകൾ.