കൊല്ലം ഇരവിപുരത്ത്:അനിയൻ ചേട്ടനെ തലക്കടിച്ചു കൊലപ്പെടുത്തി
Feb 12, 2026, 17:33 IST
കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ച് കൊലപ്പെടുത്തി. കെനിൽ എന്ന യുവാവാണ് ചേട്ടൻ അനിലിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.
തലക്ക് ഗുരുതരമായി പരിക്കേറ്റ അനിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കെനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവരാണെന്ന് പൊലീസ് അറിയിച്ചു