കോട്ടയം മെഡിക്കൽ കോളേജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് സർക്കാർ ജോലി
Jul 10, 2025, 12:23 IST
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ബിന്ദുവിന്റെ മകൻ നവീതിന് സർക്കാർ ജോലിയും നൽകും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്
ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കൽ കോളജിലെ പഴക്കം ചെന്ന കെട്ടിടം തകർന്നു വീണ് തലയോലപ്പറമ്പ് ഉമ്മൻകുന്ന് മേപ്പത്ത് കുന്നേൽ ബിന്ദു മരിച്ചത്. ചികിത്സയിലുള്ള മകൾക്ക് കൂട്ടിരിക്കാനെത്തിയപ്പോഴായിരുന്നു അപകടം. വിഷയത്തിൽ സർക്കാറിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു.