കോട്ടയം മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു

 

കോട്ടയം മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് സെനീനാമ്മ ജോസഫ് രാജിവെച്ചു. പ്രസിഡന്റിനെതിരെ യു.ഡി.എഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് മുമ്പ് സെനീനാമ്മ രാജിവെക്കുകയായിരുന്നു.

സ്വതന്ത്ര അംഗമായ സെനീനാമ്മ ജോസഫിനെ എൽ.ഡി.എഫ് അംഗങ്ങളും കേരള കോൺഗ്രസ് ജോസഫ് വിഭാഗം അംഗവും പിന്തുണച്ചാണ് പഞ്ചായത്ത് പ്രസിഡന്റാക്കിയത്.

അതേസമയം, പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിന് കേരള കോൺഗ്രസ് അംഗം ഉൾപ്പെടെയുള്ളവർ ഒപ്പിട്ടിരുന്നു. പഞ്ചായത്ത് ഭരണസമിതിയിലെ 14 അംഗങ്ങളിൽ എട്ട് പേരാണ് അവിശ്വാസ പ്രമേയത്തെ പിന്തുണച്ചത്.