കോട്ടയം പതിമൂന്നാം മൈലിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ട് യുവതികൾ മരിച്ചു

 

കോട്ടയം പതിമൂന്നാം മൈലിൽ സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവതികൾ മരിച്ചു. വട്ടക്കാവുങ്കൽ തോമസിന്റെ മകൾ ആഷ്ലി (22), കടുവുംഭാഗത്ത് കുര്യാക്കോസ് അച്ചന്റെ മകൾ കൃപ (25) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെയായിരുന്നു അപകടം. പൊൻകുന്നം ഭാഗത്തേക്ക് പോവുകയായിരുന്ന യുവതികളുടെ സ്‌കൂട്ടർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.